മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നും മൂന്ന് വര...
മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നും മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുട്ടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞത്. പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന ചില അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് സെലെന്‍സ്‌കിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.
പുടിന്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും അദ്ദേഹത്തിന് കാന്‍സറാണെന്നുമുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്. എന്നാല്‍ നേതാവിന്റെ ആരോഗ്യനിലയെക്കുറിച്ചുയരുന്ന വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും റഷ്യ തള്ളികളയുകയായിരുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി അവശനിലയിലാണ് പുട്ടിനെ പൊതുവേദികളില്‍ കണ്ടിരുന്നത്. കൈകാലുകള്‍ വിറയ്ക്കുന്നതും, നിയന്ത്രണാതീതമായി ചുമയ്ക്കുന്നുതമെല്ലാം പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന പുട്ടിന്റെ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.
Key Words : Vladimir Putin, Volodimyr Zelenskyy
COMMENTS