ആലപ്പുഴ: ആലപ്പുഴ കുടപ്പുന്നയിൽ കൊയ്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു. പുതുവൽ ലക്ഷംവീട് നിവാസി അഖിൽ...
ആലപ്പുഴ: ആലപ്പുഴ കുടപ്പുന്നയിൽ കൊയ്തൊഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു. പുതുവൽ ലക്ഷംവീട് നിവാസി അഖിൽ ശ്രീനിവാസനാണ് മരിച്ചത്.
30 വയസ്സായിരുന്നു. അഖിലിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മിന്നലിന്റെ ആഘാതത്തിൽ പൊട്ടിത്തെറിച്ചു.
അഖിലിനെ ഉടൻ തന്നെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്.
ഒപ്പം ഉണ്ടായിരുന്ന ശരൺ എന്ന യുവാവിനും പൊള്ളലേറ്റു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു.
അഖിൽ ഫീൽഡ് ചെയ്യുകയായിരുന്നു. ഇതിനിടെ ഫോൺ വന്നു. ഫോണെടുത്ത് സംസാരിക്കുന്നതിനിടെയാണ് മിന്നലുണ്ടായത്. മിന്നലിൽ ഫോൺ പൊട്ടിത്തെറിക്കുകയും അഖിലിന്റെ മുഖത്തും നെഞ്ചത്തും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
വെൽഡിങ് പണിക്കാരനാണ് അഖിൽ. ആലപ്പുഴയിലെ ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിലും പങ്കെടുക്കാറുണ്ട്.
COMMENTS