കണ്ണൂര്‍ : കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ മയക്കുവെടിവച്ചു പിടിച്ച കുട്ടിയാന ചരിഞ്ഞു. ഇന്നു വൈകിട്ടായിരുന്നു കുട്ടിയാനയെ...
കണ്ണൂര്‍ : കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ മയക്കുവെടിവച്ചു പിടിച്ച കുട്ടിയാന ചരിഞ്ഞു.
ഇന്നു വൈകിട്ടായിരുന്നു കുട്ടിയാനയെ മയക്കുവെടി വച്ച് പിടികൂടിയത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം ആറളം വളയഞ്ചാലിലെ ആര്‍ആര്‍ടി ചികിത്സാ കേന്ദ്രത്തിലേക്ക് ആനക്കുട്ടിയെ കൊണ്ടുപോയിരുന്നു.
രാത്രി ഒന്‍പതു മണിയോടെയാണ് ചരിഞ്ഞത്. കീഴ്താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ആനക്കുട്ടി.
ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്. ഗുരുതരമായി പരിക്കേറ്റ് നാട്ടിലിറങ്ങി അലയുകയായിരുന്ന ആനക്കുട്ടിയെ പിടികൂടി ചികിത്സ നല്‍കാനായിരുന്നു വനം വകുപ്പിന്റെ പദ്ധതിയിട്ടത്.
തുടര്‍ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു ആലോചന. അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപം വച്ച് ഈ ആനക്കുട്ടി വനം വകുപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.
പിന്നീട് അടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആദ്യം കാട്ടിലേക്ക് തുരത്താന്‍ വനം ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. പിന്നീടാണ് ആനക്കുട്ടിയുടെ പരിക്ക് ബോധ്യമായതും മയക്കുവെടി വച്ച് പിടികൂടിയതും.
COMMENTS