Wayanad tunnel road project approved
കോഴിക്കോട്: വയനാട് തുരങ്ക പാതയ്ക്ക് അനുമതി. താമരശേരി ചുരത്തിന് ബദലായി നിര്‍മ്മിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയ്ക്കാണ് പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്.
25 വ്യവസ്ഥകളോടെയാണ് അനുമതി. ഈ വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന് നിര്‍മ്മാണ കമ്പനികള്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
അതേസമയം ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ ആറുമാസവും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2134 കോടിരൂപയാണ് പദ്ധതി ചെലവ്. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഏതാണ്ട് 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുമുണ്ട്.
Keywords: Wayanad, Kozhikode,Tunnel road project, Approved
COMMENTS