ചെന്നൈ: ചെന്നൈയില്‍ വന്‍ ഇഫ്താര്‍ വിരുന്നൊരുക്കി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റമസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൂടി...
ചെന്നൈ: ചെന്നൈയില്‍ വന്‍ ഇഫ്താര്‍ വിരുന്നൊരുക്കി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. റമസാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൂടിയായ ഇന്ന് വൈകുന്നേരമാണ് അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നത്. നോമ്പ് തുറക്കുന്നതിന് മുമ്പ് നടന്ന പ്രാര്‍ത്ഥനകളിലും വിജയ് പങ്കെടുത്തു. ആയിരക്കണക്കിനു പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താര്‍ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്.
2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന തമിഴ്നാട്ടില്‍ ജനപിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ടിവികെയും വിജയ് യും.
Key Words: Actor Vijay, Iftar Part, Chennai
COMMENTS