V.D Satheesan is against government about drug issue in Kerala
തിരുവനന്തപുരം: സംസ്ഥാനം ഡ്രഗ് മാഫിയകളുടെ കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തെ ലഹരി മാഫിയയെ സംരക്ഷിക്കുന്നത് സര്‍ക്കാരും സിപിഎമ്മുമാണെന്ന് അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കോളേജുകളില്‍, സ്‌കൂളുകളില്‍ ലഹരി സംഘം വിഹരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ലഹരിക്കെതിരായ പോരാട്ടത്തിന് സര്‍ക്കാരിന് തങ്ങള്‍ എല്ലാവിധ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്തതാണെന്നും എന്നാല്‍ അവര്‍ ചെറു വിരല്‍പോലും അനക്കുന്നില്ലെന്നും പറഞ്ഞു.
കേരളത്തിലേക്ക് ലഹരി സപ്ലൈ ചെയ്യുന്നവരെ സര്‍ക്കാര്‍ പിടിക്കുന്നില്ലെന്നും കുറച്ചുപേരെങ്കിലും അകത്തുപോയാല്‍ കുറെയൊക്കെ ഈ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അമിത സ്വാധീനമുള്ള സ്ഥലങ്ങളില്‍ എസ്.എഫ്.ഐ ലഹരി ഏജന്റുമാരായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, Government, Drug, Mafia
COMMENTS