തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലെ 7 ജില്ലകളില്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യ...
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലെ 7 ജില്ലകളില്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇന്‍ഡക്‌സ്) അപകടകരമായ നിലയില്‍ ഉയര്‍ന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാര്‍ എന്നിവിടങ്ങളാണ് യുവി സൂചികയില്‍ മുന്നില്‍. ഇവിടങ്ങളില്‍ യുവി സൂചിക 10 വരെ ഉയര്‍ന്നു.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. യുവി സൂചിക 810 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് നല്‍കുന്നത്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും രേഖപ്പെടുത്തി. തുടര്‍ച്ചയായി കൂടുതല്‍ സമയം ഉയര്‍ന്ന അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സൂര്യതാപത്തിനും നേത്രരോഗങ്ങള്‍ക്കും കാരണമായേക്കും.
COMMENTS