പട്‌ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യുടെ അനന്തരവന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിത...
പട്‌ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്യുടെ അനന്തരവന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്റെ മകനായ വിശ്വജിത് യാദവ് ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ ജയ്ജിത്ത് യാദവിന് പരുക്കേറ്റിരുന്നു.
ബിഹാറിലെ ജഗത്പുരില്‍ നിത്യാനന്ദ റായ്യുടെ ഭാര്യാ സഹോദരന്‍ രഘുനന്ദന്‍ യാദവിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിശ്വജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ജയ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നുമാണ് വിവരം.
വ്യാഴാഴ്ച പുലര്‍ച്ചെ സപ്ലൈ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലി വിശ്വജിത്തിന്റെയും ജയ്ജിത്തിന്റെയും ഭാര്യമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ടാപ്പില്‍നിന്നു വിശ്വജിത്ത് വെള്ളമെടുക്കുന്നത് ജയ്ജിത്ത് തടഞ്ഞു. ഇതു കയ്യാങ്കളിയിലേക്കും പിന്നീട് വെടിവയ്പ്പിലേക്കു നീങ്ങുകയായിരുന്നു.
COMMENTS