കൊല്ലം : ഉളിയക്കോവിലിൽ നടന്ന കൊലപാതകത്തിനു പിന്നിൽ പ്രണയപ്പക തന്നെയെന്ന് പൊലെ സിൻ്റെ പ്രഥമ വിവര റിപ്പോർട്ട്. കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിയ...
കൊല്ലം : ഉളിയക്കോവിലിൽ നടന്ന കൊലപാതകത്തിനു പിന്നിൽ പ്രണയപ്പക തന്നെയെന്ന് പൊലെ സിൻ്റെ പ്രഥമ വിവര റിപ്പോർട്ട്. കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിയും തേടസ് രാജും ദീർഘനാളായി പ്രണയത്തിലായിരുന്നു.
തി പ്രണയത്തിൽ നിന്നു പിന്മാറിയതും മറ്റൊരു വിവാഹത്തിനു ശ്രമിച്ചതും തേജസ് രാജിനെ പ്രകോപിപ്പിച്ചു.
ിയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് തേജസ് ഉളിയക്കോവിലിലെ വീട്ടിലെത്തിയത്. ബുർഖ കൊണ്ടു ശരീരം മറച്ചാണ് എത്തിയത്. കൈയിൽ കരുതിയിരുന്ന പെട്രോൾ ആദ്യം ഫെബിന്റെയും അച്ഛന്റെയും ദേഹത്ത് ഒഴിച്ചു. തുടർന്നാണ് ഇതുവരെയും കുത്തിയത്. ഫെബിന ഏറ്റ കുത്ത് മാരകം ആയതിനാൽ മരണകാരണമായി. പ്ലസ് ടു കാലം മുതൽ തേജസും യുവതിയും പ്രണയത്തിലായിരുന്നു. ബാങ്ക് കോച്ചിംഗ് വേളയിലും ഇരുവരും ഒരുമിച്ചായിരുന്നു. പഠനം കഴിഞ്ഞ് യുവതിക്ക് ജോലി കിട്ടി. തേജസിന് ജോലി കിട്ടിയില്ല. ഇതിനിടെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങൾ തമ്മിൽ ആലോചനയും നടന്നു. പിന്നീട് യുവതി തേജസിൽ നിന്ന് അകന്നു. പിന്നാലെ മറ്റൊരു വിവാഹത്തിന്ന് ശ്രമിക്കുകയും ചെയ്തു. ഇതാണ് പ്രണയപ്പകയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആറിൽ പറയുന്നു.
COMMENTS