UK Heathrow airport closed due to electrical substation fire
ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. ലണ്ടനിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്‌റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഇതേതുടര്‍ന്ന് ഹീത്രൂ വിമാനത്താവളം അടച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21 ന് അര്‍ദ്ധരാത്രിവരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. അതേസമയം വൈദ്യുതി എപ്പോള്‍ പുന:സ്ഥാപിക്കുമെന്ന് വ്യക്തമല്ല.
10 ഫയര്‍ എന്‍ജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. അതേസമയം സബ്‌സ്റ്റേഷന് സമീപമുള്ള ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതിബന്ധവും താറുമാറായിരിക്കുകയാണ്. 150 പേരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.
Keywords: London, Heathrow airport, Closed, Fire, Electrical Substation
COMMENTS