അബൂദാബി: മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരന്‍ പെരുംതട്ട വളപ്പില്‍ എന്നീ മലയാളികളെ വധശീക്ഷയ്ക്ക് ഇരയാക്കിയതായി യു എ ഇ ഭരണകൂടം ഇന്ത്യയെ അറി...
അബൂദാബി: മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരന്‍ പെരുംതട്ട വളപ്പില്‍ എന്നീ മലയാളികളെ വധശീക്ഷയ്ക്ക് ഇരയാക്കിയതായി യു എ ഇ ഭരണകൂടം ഇന്ത്യയെ അറിയിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ ഫെബ്രുവരി 28നാണ് യു എ ഇ അധികൃതര്‍ വിവരം അറിയിച്ചത്. കൊലക്കുറ്റത്തിനാണ് ഇരുവരെയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.
ദയാഹര്‍ജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നതുള്‍പ്പെടെ സാധ്യമായ എല്ലാ കോണ്‍സുലാര്‍ നിയമ സഹായങ്ങളും നല്‍കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ പരമോന്നത കോടതി ഇവരുടെ വധശിക്ഷ ശരിവച്ചിരുന്നു. എമിറേറ്റി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നത്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ ശിക്ഷിച്ചത്.
വധശിക്ഷ നടപ്പാക്കിയതായി ഇരുവരുടെയും ബന്ധുക്കളെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്ക് സൗകര്യമൊരുക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Summary: The UAE government has informed India that the Malayalis named Muhammad Rinash Arangilot and Muralidharan Perumthatta Valapil have been sentenced to death. Mohammad Rinash was sentenced to death in the case of killing an Emirati citizen. Muralidharan was convicted in the case of killing an Indian citizen.
COMMENTS