വാഷിംഗ്ടണ്‍ : രാഷ്ട്ര നേതാക്കള്‍ നടത്തുന്ന പതിവു ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയ...
വാഷിംഗ്ടണ്‍ : രാഷ്ട്ര നേതാക്കള്‍ നടത്തുന്ന പതിവു ചര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ച് നടത്തിയ ചര്‍ച്ചയില്‍ കടുത്ത വാക്കേറ്റവും വെല്ലുവിളിയും ഉയര്‍ത്തി നേതാക്കള്‍ സംസാരിച്ചതോടെ ചര്‍ച്ച ലക്ഷ്യം കാണാതെ അലസിപ്പിരിഞ്ഞു.
യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ സാധ്യമായ ഒരു വെടിനിര്‍ത്തലിനെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകളുടെ ഭാഗമായി, വൈറ്റ് ഹൗസില്‍ എത്തിയ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ പരാമര്‍ശിച്ചുകൊണ്ട്, 'നമ്മുടെ പ്രദേശത്തെ ഒരു കൊലയാളിയുമായി' വിട്ടുവീഴ്ച ചെയ്യരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സാധ്യമായ ഏതൊരു ഉടമ്പടിക്കും യുക്രെയ്ന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. 'അമേരിക്കന്‍ ജനതയോട് ഞാന്‍ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്' സെലെന്‍സ്‌കിയും മറുപടി നല്‍കി. അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് സംയുക്ത വാര്‍ത്താ സമ്മേളനം ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസില്‍ നിന്ന് സെലെന്‍സ്‌കി മടങ്ങി.
Key Words: US, Ukraine War Talk, Volodymyr Zelenskyy, Donald Trump
COMMENTS