വാഷിങ്ടണ്‍: അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി നാട് കടത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണല്‍ള്‍ഡ് ട്രംപ്. ഒരു മാസത്തിനുള്ളിലാണ് ഇത്രയും പേര...
വാഷിങ്ടണ്‍: അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി നാട് കടത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണല്‍ള്‍ഡ് ട്രംപ്. ഒരു മാസത്തിനുള്ളിലാണ് ഇത്രയും പേരെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയില്‍ എത്തിയ ക്യൂബ, ഹെയ്തി, നിക്കരാഗ്വെ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയിരുന്ന താത്കാലിക നിയമ പരിരക്ഷ റദ്ദാക്കിയാണ് നടുകടത്തലിന് വഴിയൊരുക്കുന്നത്. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 പേരെ ഉത്തരവ് ബാധിക്കും. സ്‌പോണ്‍സര്‍ഷിപ്പുമായി എത്തിയ ഇവര്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നത്.
ഏപ്രില്‍ 24 ന് അല്ലെങ്കില്‍ ഫെഡറല്‍ രജിസ്റ്ററില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതിന് 30 ദിവസത്തിന് ശേഷം അവരുടെ നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചിട്ടുണ്ട്.
അതേസമയം, യുഎസിന്റെ പുതിയ നയം ഹ്യുമാനിറ്റേറിയന്‍ പരോള്‍ പ്രോഗ്രാമിന് കീഴില്‍ വന്നവരെയും ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാനും താല്‍ക്കാലികമായി താമസിക്കാനും പ്രസിഡന്റുമാര്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഹ്യുമാനിറ്റേറിയന്‍ പരോളിന്റെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം പറയുന്നത്.
ഹ്യുമാനിറ്റേറിയന്‍ പരോള്‍ താല്‍ക്കാലികമാണെന്നും ഇമിഗ്രേഷന്‍ പദവി ലഭിക്കുന്നതിന് പരോള്‍ പോരെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഇവര്‍ക്ക് അഭയം നല്‍കല്‍, വിസ നല്‍കല്‍, കൂടുതല്‍ കാലം തുടരാന്‍ അനുവദിക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ഫെഡറല്‍ കോടതികളില്‍ പരാതി എത്തിയിട്ടുണ്ട്. രാജ്യത്തെ ആക്റ്റിവിസ്റ്റുകളും ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് രംഗത്തെത്തി.
Key Words: Donald Trump, US Deportation
COMMENTS