ന്യൂഡല്‍ഹി : ഈജിപ്തിലെ ചെങ്കടലില്‍ ഒരു ടൂറിസ്റ്റ് അന്തര്‍വാഹിനി മുങ്ങി ആറ് വിദേശ വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല...
ന്യൂഡല്‍ഹി : ഈജിപ്തിലെ ചെങ്കടലില്‍ ഒരു ടൂറിസ്റ്റ് അന്തര്‍വാഹിനി മുങ്ങി ആറ് വിദേശ വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. വ്യാഴാഴ്ച ഈജിപ്തിലെ പ്രമുഖ വിനോദ സഞ്ചാര നഗരമായ ഹുര്‍ഗഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 45 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 29 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
Key Words: Tourist Submarine Sinks, Hurghada, Egypt, Death
COMMENTS