കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇന്നലെ 66000 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വില ഇന്നും കുതി...
കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇന്നലെ 66000 രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ വില ഇന്നും കുതിച്ചുയര്‍ന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില 66,320 എന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 40 രൂപ കൂടി 8290 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്.
സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ ഇത് ആശങ്ക സൃഷ്ടിക്കുകയാണ്.
സ്വര്‍ണം മാത്രമല്ല, വെള്ളി വിലയിലും ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 113.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,13,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
Key Words: Gold Rate kerala
COMMENTS