തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട...
തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സുരേഷ് ഗോപി എന്നിവരെ ദേവസ്വങ്ങൾ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും പ്രശ്ന പരിഹാരമായില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു. തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിനായി കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്നും ജി രാജേഷ് ആവശ്യപ്പെട്ടു. വെടിക്കെട്ടിന് അനുമതി ഇല്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കി. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂര്‍ പൂരം.
എന്നാല്‍ പൂരം വെടിക്കെട്ടിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര നിയമമാണ് പൂരം നടത്തിപ്പിന് അനുകൂലമായി നില്‍ക്കുന്നത്. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന.
ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറിവേണം ആളുകള്‍ നില്‍ക്കാന്‍, 250 മീറ്റര്‍ പരിധിയില്‍ സ്‌കൂളുകളോ പെട്രോള്‍ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്.
Key Words: Thrissur Pooram, Fireworks
COMMENTS