Thrissur pooram case
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം.
വിഷയത്തില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് സമയം തേടി.
അതേസമയം മൊഴി നല്‍കാന്‍ പ്രയാസമില്ലെന്നും നിയമസഭാ സമ്മേളനം കഴിഞ്ഞ് സഹകരിക്കാമെന്നും മന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും.
കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെയും മന്ത്രി കെ.രാജന്റെയും മൊഴി മാത്രമാണ് ഇനിയെടുക്കാന്‍ ബാക്കിയുള്ളത്. അതുംകൂടി എടുത്ത ശേഷം അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Keywords: Thrissur pooram, Minister K.Rajan, Police
COMMENTS