കൊല്ലം : കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്തെ വികസനരംഗത്ത് ...
കൊല്ലം : കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്തെ വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അടിസ്ഥാന വര്‍?ഗത്തിന്റെ ഉന്നമനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും എം വി ?ഗോവിന്ദന്‍ വ്യക്തമാക്കി.
എല്ലാ വെല്ലുവിളികളെയും പ്രതിസന്ധിയെയും തരണം ചെയ്ത് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകും എന്നും എം വി ?ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ചരിത്രത്തിലെ നാഴികക്കല്ലായി സിപിഐഎം സംസ്ഥാന സമ്മേളനം മാറി. സമ്മേളനത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു.ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും.
17 പുതുമുഖങ്ങള്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലുണ്ട്. കേന്ദ്രം അവഗണിച്ചാലും കേരളം സ്വന്തം കാലില്‍ നില്‍ക്കും എന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Key Words: MV Govindan, CPIM


COMMENTS