ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം മാറ്റി പകരം തമിഴ് അക്ഷരം രൂ ഉപയോഗിച്ച് തമിഴ്നാട്. വെള്ളിയാഴ്ച രാവിലെയാണ് 2025-2...
ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം മാറ്റി പകരം തമിഴ് അക്ഷരം രൂ ഉപയോഗിച്ച് തമിഴ്നാട്. വെള്ളിയാഴ്ച രാവിലെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ പോസ്റ്ററുകളില്‍ രൂപയുടെ ചിഹ്നമായിരുന്നു ഉപയോഗിച്ചത്. എന്നാലിപ്പോള്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന വാദം ഉയര്‍ത്തിയാണ് തമിഴ്‌നാടിന്റെ നീക്കം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്നെയാണ് പുതിയ ലോഗോ എക്‌സില്‍ പങ്കുവെച്ചത്. ബജറ്റിനെക്കുറിച്ച് പങ്കുവെച്ച ടീസറിലാണ് ലോഗോ മാറിയിരിക്കുന്നത്. തുടര്‍ന്ന് ഈ മാറ്റം ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.
COMMENTS