വത്തിക്കാന്‍ സിറ്റി : രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ...
വത്തിക്കാന്‍ സിറ്റി : രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതോടെ മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചു.
കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഫെബ്രുവരി 14നാണ് ആണു റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ രണ്ടുദിവസം മുമ്പാണ് പുരോഗതിയുണ്ടായത്. എന്നാല്‍, ഇന്നുവീണ്ടും ആശങ്കകള്‍ ഉയരുകയാണ്.
COMMENTS