Thamarassery murder
കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വിഷയത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടില്ല. ഇവരെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും. ഇവരെ പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. ഇവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റേതാണ് നിര്‍ദ്ദേശം. പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കും ഇവരെ പരീക്ഷയെഴുതിക്കുക. അതേസമയം സംഭവത്തില്‍ പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടായിരുന്നതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അഞ്ചു പേര്‍ മാത്രമാണ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്നില്‍ ഹാജരായത്.
Keywords: Thamarassery murder, Observation home, Examination
COMMENTS