തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഒന്‍പത് പോയിന്റിലെത...
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഒന്‍പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 8 ആണ് യുവി നിരക്ക്.
എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇന്‍ഡക്‌സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ അഞ്ചും കാസര്‍കോട് മൂന്നുമാണ് യുവി നിരക്ക്.
യുവി ഇന്‍ഡക്‌സ് 0 മുതല്‍ 5 വരെയാണെങ്കില്‍ മനുഷ്യനു ഹാനികരമല്ല. 67 യെലോ അലര്‍ട്ടും 810 ഓറഞ്ച് അലര്‍ട്ടും 11നു മുകളില്‍ റെഡ് അലര്‍ട്ടുമാണ്. ഉയര്‍ന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകല്‍ 10നും വൈകിട്ട് 3നും ഇടിയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കനത്ത ചൂടിന് ഇടയില്‍ ആശ്വാസമായി വേനല്‍മഴയും എത്തും. ഒറ്റപ്പെട്ടയിടങ്ങളില്‍ 25 വരെ ശക്തമായ വേനല്‍മഴ ലഭിക്കുമെന്നാണ് സൂചന. മഴയ്‌ക്കൊപ്പം മിന്നലിനും 4050 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത.
Key Words: High Temperature, UV Index, Alert
COMMENTS