Technopark implements no drugs policy for job applicants
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന കര്‍ശന തീരുമാനവുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്. ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റേതാണ് (ജി-ടെക്ക്) തീരുമാനം.
ഇതോടെ ടെക്‌നോപാര്‍ക്കില്‍ ജോലി തേടുന്നവര്‍ക്ക് ഇനി മുതല്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ല. അപേക്ഷയ്‌ക്കൊപ്പം വൈദ്യ പരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കെടുക്കേണ്ടെന്നാണ് തീരുമാനം. ബോധവത്ക്കരണത്തിന്റെ സമയം കഴിഞ്ഞ് നടപടി കൈക്കൊള്ളേണ്ട സമയത്തിലേക്ക് കേരളം എത്തിക്കഴിഞ്ഞെന്ന തിരിച്ചറിവിലാണ് അധികൃതരുടെ തീരുമാനം.
Keywords: Technopark, No drugs policy, Implement, Job applicants
COMMENTS