ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ്...
ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം.
ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്.
Key Words: Manoj Bharathiraj, Passed Away
COMMENTS