Tamil actress Bindu Ghosh passed away
ചെന്നൈ: തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്റെ ആദ്യ സിനിമ കളത്തൂര്‍ കണ്ണമ്മയിലാണ് അരങ്ങേറ്റം. പിന്നീട് ഗംഗൈ അമരന്‍ സംവിധാനം ചെയ്ത `കോഴി കൂവുത്' എന്ന സിനിമയിലൂടെ മുതിര്‍ന്ന നടിയായി.
ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ്. തമിഴിനു പുറമെ മലയാളം, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായി. നേരറിയും നേരത്ത്, ലൂസ് ലൂസ് അരപിരി ലൂസ് തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍.
രജനീകാന്ത്, ശിവാജി ഗണേശന്‍, മോഹന്‍, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയ പ്രതിഭാധനന്മാരായ നടന്മാര്‍ക്കൊപ്പം നിരവധി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്.
Keywords: Bindu Ghosh, Tamil, Comedy, Chennai, Passed away
COMMENTS