മലപ്പുറം : പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച...
മലപ്പുറം : പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ആറു മാസം കഴിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കും മുമ്പാണ് നടപടി. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.
അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത് കുമാറിനെയും പി ശശിയേയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.
Key Words: Suspension,Malappuram SP Sujith Das, PV Anwar
COMMENTS