തിരുവനന്തപുരം : സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്ര...
തിരുവനന്തപുരം : സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയില്‍ സമരവേദിയില്‍ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സര്‍ക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാര്‍ഥനയാണെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
''സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാന്‍ പറ്റും? നിങ്ങള്‍ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതല്‍ സംസ്ഥാനങ്ങളുടെ പേരു പറയും. എന്തായാലും ആശമാര്‍ക്കു നല്ലതു സംഭവിച്ചേ മതിയാവൂ. ആരെയും കുറ്റം പറയില്ല. സര്‍ക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീര്‍പ്പാക്കാന്‍. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവര്‍ക്കു നോക്കേണ്ടേ'' സുരേഷ് ഗോപി പറഞ്ഞു.
Key Words: Suresh Gopi, Asha Workers, Strike, Ponkala Kit
COMMENTS