തിരുവനന്തപുരം : മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന ...
തിരുവനന്തപുരം : മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സംസ്ഥാന അധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാമെന്നും വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.
Key Words: Suresh Gopi, BJP
COMMENTS