ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ.ജാനുവിന് പണം നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതിയായ ബിജെപി സംസ്ഥാ...
ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ.ജാനുവിന് പണം നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജാനുവിന് പണം നല്‍കിയെന്നാണ് കേസ്.
മൂന്നാം പ്രതിയായ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനും കോടതി ജാമ്യം നല്‍കി. കേസിലെ രണ്ടാം പ്രതിയായ സി.കെ.ജാനുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസാണ് പരാതി നല്‍കിയത്.
സിപിഎം മുസ്ലിം ലീഗുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എടുത്ത വ്യാജ കേസാണിതെന്നും രണ്ടു തവണ കോടതി കുറ്റപത്രം മടക്കിയതാണെന്നും ജാമ്യം ലഭിച്ചശേഷം സുരേന്ദ്രന്‍ പ്രതികരിച്ചു.
Key Words: K Surendran, Bail, CK Janu
COMMENTS