സുനിത വില്യംസിന്റെയും, ബാരി വില്‍മോറിന്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാര്‍ച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് തിരികെ...
സുനിത വില്യംസിന്റെയും, ബാരി വില്‍മോറിന്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാര്‍ച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് തിരികെ വരും. വെറും 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ആയിരുന്നു സ്‌പേസ് കമാന്‍ഡര്‍ ബാരി വില്‍മോറും, പൈലറ്റ് സുനിത വില്യംസും ബഹിരാകാശത്ത് എത്തിയത്. തുടര്‍ന്ന് ഇവരുടെ പേടകത്തിന് തകരാര്‍ നേരിട്ടതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 16 ന് ഇരുവരേയും ഭൂമിയില്‍ എത്തിക്കുന്നത് നാസ - സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടക ബഹിരാകാശ ദൗത്യമാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരായ സുനിത വില്യംസ് ഉള്‍പ്പെടുന്ന 'ക്രൂ9' അംഗങ്ങള്‍, 'ക്രൂ10' ബഹിരാകാശ നിലയത്തിലേക്കെത്തിയതിന് ശേഷം മാത്രമേ തിരിച്ചെത്തൂ.
ഇന്ത്യന്‍ സമയം വ്യാഴം പുലര്‍ച്ചെ 5.18 നാണ് സ്‌പേസ് ഡ്രാഗണ്‍ പേടകം ഇരുവരെയും ഭൂമിയില്‍ എത്തിക്കാനായി വിക്ഷേപിക്കുന്നത്. 2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസും ബാരി വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടത്.
Key Words: Sunita Williams, Butch Wilmore, ISS
COMMENTS