Strong earthquake strikes Myanmar
യാങ്കൂണ്‍: മ്യാന്‍മറില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. നൂറുകണക്കിനു പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനിയും വന്നിട്ടില്ല. തായ്‌ലന്‍ഡില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
തായ്‌ലന്‍ഡ്, ലാവോസ്, ചൈന എന്നിവിടങ്ങളിലും ഈ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇതേതുടര്‍ന്ന് ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
അതേസമയം ഭൂകമ്പത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബഹുനില കെട്ടിടവും പാലവും മറ്റും നിലംപതിക്കുന്നതിന്റെയും മറ്റ് കെട്ടിടങ്ങള്‍ തകരുന്നതിന്റെയും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Keywords: Myanmar, Earthquake, Poweful, 7.7 magnitude
COMMENTS