ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ക്...
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. 35 കാരനായ താരം ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളില്‍ തുടരും. ഇന്നലത്തെ തോല്‍വിക്ക് പിന്നാലെ തന്നെ വിരമിക്കല്‍ കാര്യം സ്മിത്ത് സഹതാരങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ 73 റണ്‍സ് നേടി ആസ്ട്രേലിയയുടെ ടോപ് സ്‌കോററും സ്മിത്തായിരുന്നു.
ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന താരങ്ങളിലൊരാളായാണ് സ്മിത്തിനെ കണക്കാക്കുന്നത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ അരങ്ങേറിയ സ്മിത്ത് 170 മത്സരങ്ങളില്‍ നിന്നായി 5800 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍ കൂടിയായ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. 2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു.
ഏകദിന ഫോര്‍മാറ്റില്‍ പുതുമുഖങ്ങള്‍ക്ക് ചുവടുവെക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സ്മിത്ത് പറഞ്ഞു. '2027 ലെ ലോകകപ്പിനായി ആളുകള്‍ക്ക് തയ്യാറെടുക്കാന്‍ ഇപ്പോള്‍ ഒരു മികച്ച അവസരമാണ്, അതിനാല്‍ വഴിമാറാന്‍ ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ഒരു മുന്‍ഗണനയാണ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും, ശൈത്യകാലത്ത് വെസ്റ്റ് ഇന്‍ഡീസിനും, തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനും വേണ്ടി ഞാന്‍ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ വേദിയില്‍ എനിക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് എനിക്ക് തോന്നുന്നു.'
Key Words: Steve Smith, ODI Cricket, Champions Trophy
COMMENTS