തിരുവനന്തപുരം : നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരവെ, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയുള്ള ഉത്തരവ് സര്‍ക്ക...
തിരുവനന്തപുരം : നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരവെ, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്.
ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങള്‍ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് വന്നതും ആശമാര്‍ സമരപന്തലില്‍ വിജയാഹ്‌ളാദം മുഴക്കി.
ആശാ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നിലവില്‍ 7000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിനുള്ള 10മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങള്‍ ഉണ്ടാകില്ല. നിശ്ചിത ഇന്‍സെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
ഇന്‍സെന്റീവ് ഓണറേറിയം വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവര്‍ത്തകര്‍ പരാതി സമര്‍പ്പിച്ചിരുന്നു.
Key Words: ASHA Workers, Pinarayi Government
COMMENTS