തിരുവനന്തപുരം : എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. പരീക്ഷ തീരുന്...
തിരുവനന്തപുരം : എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉടന്‍ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്. വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എസ് എസ് എല്‍ സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും.
Key Words: SSLC, Plus Two, Exams, Alert
COMMENTS