Singer Kalpana Raghavendar attempts suicide
ഹൈദരാബാദ്: പിന്നണി ഗായികയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇവരുടെ നിസാംപേട്ടിലെ വസതിയിലാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചതാണെന്നാണ് വിവരം. ഇവരുടെ ഭര്‍ത്താവ് ചെന്നൈയിലാണെന്നാണ് വിവരം. കേരളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് കല്‍പ്പന രാഘവേന്ദര്‍.
Keywords: Kalpana Raghavendar, Singer, Suicide, Hospitalised
COMMENTS