ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പു...
ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂര്‍. അസാധാരണ നടപടിയാണിതെന്നും രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കും ഗവര്‍ണര്‍ക്കും ഒപ്പമുള്ള സെല്‍ഫിയും തരൂര്‍ സമുഹമാധ്യമത്തില്‍ പങ്കുവച്ചു.
''സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാന്‍ ഇന്നലെ രാത്രി എല്ലാ കേരള എംപിമാരെയും അത്താഴ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണ്'' ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
Key Words: Shashi Tharoor, Governor Rajendra Arlekar
COMMENTS