Shahabas murder case
താമരശേരി: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍. ഷഹബാസിനെ മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇനി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ തീരുമാനപ്രകാരമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. ഈ കുട്ടിക്കും മറ്റ് പ്രതികളായ കുട്ടികള്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടി വരും.
Keywords: Shahabas murder case, Thamarassery, 10th class, Examination
COMMENTS