കൊച്ചി : കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചതിനു പിന്നാലെ എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്...
കൊച്ചി : കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചതിനു പിന്നാലെ എസ്എഫ്ഐക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്ഐയില്‍ ഉള്ളവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തില്‍ വ്യാപകമാകുന്നതെന്നും 9 വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം, കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവിന് ഡിസ്‌കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറുമുള്ളതായും റിപ്പോര്‍ട്ട് വരുന്നു. മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് വിലയിളവിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റിരുന്നത്. അതോടൊപ്പം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടി പിടിയിലായി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്.
Key Words: SFI, Pinarayi Vijayan, Ramesh Chennithala
COMMENTS