തിരുവനന്തപുരം : പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ടിട്ടും പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തില്‍ ഉറച്ച് മുതിര്‍ന്ന സി...
തിരുവനന്തപുരം : പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ടിട്ടും പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തില്‍ ഉറച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ.ഇ.ഇസ്മയില്‍ വ്യക്തമാക്കി. പറഞ്ഞതില്‍ എല്ലാം ഉറച്ചുനില്‍ക്കുന്നെന്നും ചില നേതൃത്വങ്ങള്‍ വരുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ.ഇ ഇസ്മയിലിന്റെ പ്രതികരണം. സമ്മേളന കാലത്തെ നടപടി ചോദ്യം ചെയ്ത് ഇസ്മയില്‍ കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനും സാധ്യതയുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടും നേതൃത്വത്തിന് വഴങ്ങില്ലെന്ന സൂചനയാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയില്‍ നല്‍കുന്നത്.
Key Words: CPI Leader K.E. Ismail, P. Raju, CPM
COMMENTS