തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതപദവികളില്‍ ഇരിക്കുന്നവര്‍ തന്നെ വര്‍ണവിവേചനത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളും അത് ഏറ...
തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതപദവികളില്‍ ഇരിക്കുന്നവര്‍ തന്നെ വര്‍ണവിവേചനത്തിനെതിരെ രംഗത്തെത്തിയപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളും അത് ഏറ്റെടുത്തു. നിറത്തിന്റ പേരിലെ വിമര്‍ശനം നേരിട്ടെന്ന് വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത് വ്യാപക പിന്തുണ.
ഇന്നലെവര്‍ണ്ണ വിവേചനം നേരിതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് പങ്കുവെച്ചെങ്കിലും വിവാദം ആകേണ്ട എന്ന് കരുതി മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ രാത്രിയായതോടെ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് അവര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. നിറവ്യത്യാസം പറഞ്ഞ് പരിഹസിക്കുന്നവരെ കുറ്റപ്പെടുത്തിയും ശാരദയ്ക്ക് പിന്തുണ നല്‍കിയും പോസ്റ്റിനോട് നിരവധി പേര്‍ പ്രതികരിച്ചു.
തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും കുറിപ്പില്‍ ചീഫ് സെക്രട്ടറി പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരന്‍ കുറിച്ചു.
Key Words: Saradha Muraleedharan, Colour Discrimination, Riticism, Social Media Support
COMMENTS