മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം 'മെഡിക്കല്‍ മിറാക്കിളി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ...
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം 'മെഡിക്കല്‍ മിറാക്കിളി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പോസ്റ്ററില്‍ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തില്‍ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്.
ഒരു മനുഷ്യനും കുരങ്ങും ചേര്‍ന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റര്‍. മിഡില്‍ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷും, കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് നിലീന്‍ സാന്ദ്രയാണ്, മലയാളികള്‍ ഈ ഇടെ ഏറെ നെഞ്ചിലേറ്റിയ സാമര്‍ത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിന്‍സിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചതും ഇവര്‍ തന്നെയാണ്.
മുജീബ് മജീദാണ് സംഗീത സംവിധാനം. സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മന്‍ ചാക്കോയുടേതാണ് എഡിറ്റിംഗ്. നിലവില്‍ മുഖ്യധാരയിലെ ഏറ്റവും ഡിമാന്റുള്ള, കഴിവുള്ള ഒരു ടെക്നിക്കല്‍ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്.
Keywords: Sangeet Pratap, First Look Poster, Medical Miracle
COMMENTS