കൊല്ലം : സി പി എം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എല്‍ ഡി എഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും വിമര്‍...
കൊല്ലം : സി പി എം സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എല്‍ ഡി എഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും വിമര്‍ശനം.
സജി ചെറിയാന്റെ പേര് എടുത്ത് പറഞ്ഞ് ആണ് വിമര്‍ശനം. പ്രസംഗത്തിലും, മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും മന്ത്രിക്ക് ശ്രദ്ധയില്ല. അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇ പി ജയരാജന്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
സി പി എം സെക്രട്ടറിയേറ്റ് അംഗം എന്ന നിലയില്‍ ഇ പി ജയരാജന്റേത് മോശം പ്രകടനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ പി യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ല. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ഇ പി സജീവമല്ലായിരുന്നു. ആ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാണിച്ചത്. ഇ പി ഇടക്ക് നിര്‍ജീവമായെങ്കിലും പിന്നീട് സജീവമാകാന്‍ കഴിഞ്ഞു.
സജി ചെറിയാന്‍ പ്രസ്താവനകള്‍ ശ്രദ്ധിക്കണം. ചിലര്‍ ബോധപൂര്‍വ്വം സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടു നിന്നുവെന്നും സമ്മേളനം അടുത്തപ്പോള്‍ മാത്രമാണ് ഇവര്‍ സജീവമായി എത്തിയതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ദ്ധിക്കുന്നുവെന്നും അച്ചടക്കം ലംഘിക്കപ്പെടുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പ് നല്‍കി. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ തുടര്‍ ഭരണം സാധ്യമാകൂ. അടിമുടി തിരുത്തല്‍ അനിവാര്യം ഉള്ളിടത്ത് അത് നടപ്പാക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇസ്ലാമിക്കെതിരെയും റിപ്പോര്‍ട്ട് ആഞ്ഞടിച്ചു. ഈ സംഘടനകള്‍ ചില കേന്ദ്രങ്ങളില്‍ ശക്തി പ്രാപിക്കുന്നു. ഇക്കാര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ടുകളില്‍ ഗ്രൂപ്പ് ചര്‍ച്ച ഇന്ന് വൈകിട്ട് നടക്കും. ഗ്രൂപ്പ് ചര്‍ച്ചകളിലും വിമര്‍ശനം ഉയര്‍ന്നേക്കും.
Key Words: Saji Cherian, EP Jayarajan
COMMENTS