ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുതിയ ദർശന സംവിധാനത്തിന്റെ ട്രയൽ ആരംഭിച്ചു.വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്ന...
ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുതിയ ദർശന സംവിധാനത്തിന്റെ ട്രയൽ ആരംഭിച്ചു.വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു . തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു.
നട തുറക്കുന്നതിന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ എന്നിവർ പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
മീന മാസം ഒന്നായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
Key Words: Sabarimala, Meenamasa Pujas, Sabarimala New Darshan System
COMMENTS