സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ വീണ്ടും രംഗത്ത്. ചിത്രത്തില...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ വീണ്ടും രംഗത്ത്. ചിത്രത്തില്‍ സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് എന്ന് വന്നത് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ഓര്‍ഗനൈസറിലെ പ്രധാന ചോദ്യം.
കൊടും ഭീകരന്മാരായ ജയ്‌ഷെ മുഹമ്മദിലെ മസൂദ് അസറിന്റെയും ലക്ഷകറെ ഭീകരന്‍ ഹാഫിസ് സയിദിന്റെയും പേരുകളുടെ സംയോജിത രൂപമാണ് സയിദ് മസൂദ് എന്ന് ലേഖനം പറയുന്നു.
പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ നിലപാടുള്ള കാര്യം സുവ്യക്തമാണ്. പൃഥ്വിരാജ് നയിക്കുന്ന മലയാള സിനിമയിലെ ഒരു വിഭാഗം നിലകൊള്ളുന്ന പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ ചിത്രം.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടും തീവ്രവാദത്തെ വെള്ളപൂശിക്കൊണ്ടുമാണ് എമ്പുരാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയെ ചിത്രം വെള്ളപൂശുന്നുവെന്നും ലേഖനം വിമര്‍ശിക്കുന്നു.
ഗുജറാത്ത് കലാപം ഭാരത ചരിത്രത്തിലെ ദാരുണവും സങ്കീര്‍ണവുമായ ഒരു അധ്യായമാണ്.
സിനിമയില്‍ ആ സംഭവത്തിലെ വസ്തുതകളെ സൗകര്യപൂര്‍വ്വം വളച്ചൊടിക്കുകയാണ്. 59 നിരപരാധികളായ രാമഭക്തരാണ് ഗോദ്രയില്‍ ട്രെയിനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇക്കാര്യത്തെ സിനിമ അവഗണിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു.
ഇതേസമയം, വേദനാജനകമായ ഓര്‍മ്മകള്‍ ചിത്രം പുനരുജ്ജീവിപ്പിച്ച് രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സംവിധാനത്തെയും തകര്‍ക്കുന്ന രീതിയില്‍ ഭിന്നതയുടെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്നു. ഈ സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫര്‍ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അദൃശ്യശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ ആണെന്ന ആശയം അവതരിപ്പിക്കുന്നു.
ഇപ്പോള്‍ രണ്ടാം ഭാഗത്തില്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളും നിയമപാലകരും ജുഡിഷ്യറിയും എല്ലാം ഇതുപോലെ നിയന്ത്രിക്കപ്പെടുന്നതാണെന്ന് അടിവരയിട്ട് പറയുന്നു എന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതാണ് എമ്പുരാന്‍.
ദേശീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള സൂക്ഷ്മ ശ്രമം ചിത്രത്തില്‍ കാണാം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പുള്ളി രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ആളാണ്. ഭരണഘടനാ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് നീതി നടപ്പാക്കാന്‍ കഴിയൂ എന്നും ചിത്രം അടിവരെയിടുന്നതായി ലേഖനം പറയുന്നു.
ചുരുക്കത്തില്‍ പൃഥ്വിരാജിന്റെ സിനിമകള്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനമുള്ളവയും ഇത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണെന്നും ലേഖനം തുടരുന്നു.
ചിത്രത്തിന്റെ ഫണ്ടിങ്ങിനെ കുറിച്ചും ലേഖനം സംശയം പ്രകടിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത് എന്തുകൊണ്ടാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ലേഖനം പറയുന്നത്.
Summary: RSS mouthpiece organizer is back with serious allegations against Empuran Cinema. The main question in the organizer is whether you think it is a coincidence that the character played by director Prithviraj in the film is named Saeed Masood.
COMMENTS