With just days left for the start of IPL 2025, Rajasthan Royals have appointed Rian Parag as their captain, . Parag's position is for the first three
മുംബയ്: ഐപിഎല്‍ 2025 ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്ടനായി മലയാളി താരം സഞ്ജു സാംസണു പകരം റിയാന്‍ പരാഗിനെ നിയോഗിച്ചു. ആദ്യ മൂന്നു കളികള്‍ക്കാണ് പരാഗിനു സ്ഥാനം. സഞ്ജു ബാറ്ററായി ടീമിലുണ്ടാവും.
മാര്‍ച്ച് 22 ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏറ്റുമുട്ടുന്നതോടെ ലീഗിന്റെ 18-ാം പതിപ്പ് തുടങ്ങും. മുതല്‍ ആരംഭിക്കും. മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്റെ ആദ്യ കളി. വിരലിന് പരിക്കേറ്റ സാംസണ്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതേയുള്ളൂ.
വിക്കറ്റ് കീപ്പിംഗ്, ഫീല്‍ഡിംഗ് ചുമതലകള്‍ക്കുള്ള ക്ലിയറന്‍സ് സാംസണിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫ്രാഞ്ചൈസി പറഞ്ഞു. എന്നാലും, സഞ്ജു ഒരു മത്സരവും നഷ്ടപ്പെടുത്തില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും.
റോയല്‍സിന്റെ അവിഭാജ്യ ഘടകമായ സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പിങ്ങിലും ഫീല്‍ഡിംഗിലും ക്‌ളിയറന്‍സ് കിട്ടുന്നതു വരെ ബാറ്ററായി മാത്രം തുടരും. പൂര്‍ണ ഫിറ്റ്‌നസ് ലഭിച്ചാലുടന്‍ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നു ഫ്രാഞ്ചൈസി പ്രസ്താവനയില്‍ പറഞ്ഞു.
വിരല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സഞ്ജു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ടീമില്‍ ചേര്‍ന്നത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി 20 പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
റിയാന്‍ അസമിന്റെ ആഭ്യന്തര ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി റോയല്‍സിലെ നിര്‍ണായക അംഗമാണ്. ടീമിനെക്കുറിച്ചു സഞ്ജുവിനെപ്പോലെ റിയാനും വ്യക്തമായ ധാരണയുണ്ട്. മാര്‍ച്ച് 26, മാര്‍ച്ച് 30 തീയതികളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനുമെതിരെ ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തില്‍ റോയല്‍സ് കളത്തിലിറങ്ങും. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം ഹോം മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കോട്ടയായി പ്രവര്‍ത്തിക്കും.
2008-ല്‍ കന്നി ഐപിഎല്‍ കിരീടം നേടിയ റോയല്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷം പ്ലേഓഫില്‍ എത്തിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് എലിമിനേറ്റര്‍ തോറ്റതോടെ ഫൈനലില്‍ കടക്കാനാവാതെ പുറത്തായി.
COMMENTS