മുംബൈ: പുതിയ 100, 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു. പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത...
മുംബൈ: പുതിയ 100, 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു. പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള നോട്ടുകളായിരിക്കും ഇറങ്ങുക.
റിസര്‍വ് ബാങ്ക് മുമ്പ് പുറത്തിറക്കിയ 100, 200 രൂപ മൂല്യമുള്ള എല്ലാ നോട്ടുകളും നിയമപരമായി നിലനില്‍ക്കുമെന്നും അറിയിച്ചു. അതായത് നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്.
Key Words: Reserve Bank, New Notes
COMMENTS