രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 കിരീടം വിദര്‍ഭയ്ക്ക്. 74 വര്‍ഷത്തിനിടെ ആദ്യമായി ഫൈനല്‍ കളിക്കുന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ ഇതോടെ അവസാനിച്...
രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 കിരീടം വിദര്‍ഭയ്ക്ക്. 74 വര്‍ഷത്തിനിടെ ആദ്യമായി ഫൈനല്‍ കളിക്കുന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.
കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ വിദര്‍ഭയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ 37 റണ്‍സിന്റെ ലീഡ് ആണ് വിദര്‍ഭയ്ക്ക് ലഭിച്ചിരുന്നത്. ഇതേ നിയമത്തിന്റെ ആനുകൂല്യത്തിലാണ് കേരളം ക്വാര്‍ട്ടറിലും സെമിഫൈനലിലും സമനിലയില്‍ അവസാനിച്ച മാച്ചുകളില്‍ മുന്നേറിയത്.
സ്‌കോര്‍: വിദര്‍ഭ- 379, ഒമ്പതിന് 375. കേരളം-342.
അഞ്ചാം ദിനമായ ഇന്ന് വിദര്‍ഭ രണ്ടാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് എടുത്തു നില്‍ക്കെ മല്‍സരം നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. നേരത്തേ ഡിക്ലയര്‍ ചെയ്യാന്‍ വിദര്‍ഭ മുതിര്‍ന്നില്ല.
കേരളത്തിന് രണ്ടാം ഇന്നിങ്സ് ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. 2017-18, 2018-19 സീസണുകളിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ വിദർഭ ഇത് മൂന്നാം തവണയാണ് രഞ്ജി ട്രോഫി കിരീടം നേടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ തമിഴ്നാടിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 198 റണ്‍സിന് തകര്‍ത്ത വിദര്‍ഭ, സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ 80 റണ്‍സിനാണ് തകര്‍ത്തത്.
22 കാരനായ ഇടങ്കയ്യന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെ രഞ്ജി ട്രോഫി സീസണില്‍ 69 വിക്കറ്റെടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ബീഹാറിന്റെ അശുതോഷ് അമന്റെ 68 വിക്കറ്റുകളുടെ മുന്‍ റെക്കോര്‍ഡാണ് ഹര്‍ഷ് ദുബെ മറികടന്നത്.
Key Words : Ranji Trophy, Kerala, Vidarbha
COMMENTS