തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി. നാടകീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ബി ജെ പി സംസ്ഥാന അധ്യക്ഷനായി...
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി. നാടകീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തു. ആറുവര്‍ഷമായി സ്ഥാനത്തു തുടര്‍ന്ന കെ സുരേന്ദ്രന് പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ ചന്ദ്രശേഖറിന്റെ വരവ്.
ഇന്ന് രാവിലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറെ പുതിയ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.
കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടന്‍ നടക്കാനിരിക്കെ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നും സൂചനകള്‍ ഉയര്‍ന്നിരുന്നു.
രാജീവിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം പാർലമെൻറ് സീറ്റിൽ ശശി തരൂരിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ ഒരാളുമാണ് രാജീവ് ചന്ദ്രശേഖർ.
Key Words: Rajeev Chandrasekhar, BJP, K Surendran
COMMENTS