Rahul Mankoottathil MLA is against government in niyamasabha
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാരിനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമായി വിമര്‍ശിച്ചു.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ആശമാരുടെ മിനിമം വേതനം 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി അവരുടെ 7000 രൂപ പോലും മുടങ്ങിയെന്നും അര്‍ഹമായ വേതനത്തിനു വേണ്ടി സമരം ചെയ്യുന്ന അവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.
കൊലയാളികള്‍ക്ക് വേണ്ടി പോലും ബക്കറ്റ് പിരിവ് നടത്തിയവര്‍ ആണ് ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് അവരെ കളിയാക്കുന്നതെന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അവരോട് ഓഫീസ് ടൈമില്‍ വരാനാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞതെന്നും ഈ സഭയില്‍ എല്ലാവരും ജയിച്ചെത്തിയത് ഓഫീസ് ടൈമില്‍ വോട്ട് ചോദിച്ചാണോ എന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു.
Keywords: Rahul Mankoottathil MLA, Government, Veena George, Asha workers
COMMENTS