osters against BJP leader V.V Rajesh
തിരുവനന്തപുരം: ബി.ജെ.പി നേതാവ് വി.വി രാജേഷിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുവരുകളിലും രാജേഷിന്റെ വീടിനുമുന്നിലുമാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ തോല്‍വിക്ക് കാരണക്കാരന്‍ രാജേഷാണെന്നും കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയായിരുന്നെന്നും പോസ്റ്ററില്‍ പറയുന്നു.
ഇത്തരത്തില്‍ തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്തിയ വി.വി രാജേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ഇ.ഡി റബ്ബര്‍ സ്റ്റാമ്പല്ലെങ്കില്‍ ഇയാളുടെ അനധികൃത സ്വത്ത് കണ്ടുകെട്ടണമെന്നും പോസ്റ്ററില്‍ പറയുന്നു.
ബി.ജെ.പി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകള്‍. അതേസമയം സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ വി.വി രാജേഷ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
COMMENTS